ബുധനാഴ്‌ച, ജൂലൈ 27, 2011

"മാറ്റുവിന്‍ ചട്ടങ്ങളേ....."

"കേരളത്തിലെ പൊതു നിരത്തുകളിലും..ബസ്‌ സ്റ്റോപ്പ്‌കളിലും  നിലവാരമില്ലാത്ത ചുവരെഴുത്തുകളും...അശ്ലീല സിനിമ പോസ്റ്റര്‍ കളും   കാരണം കുട്ടികളും ഒന്നിച്ചു കാല്‍നട യാത്ര /സായാഹ്ന സഞ്ചാരം അസാധ്യം " എന്ന് നാട്ടില്‍ അവധിക്കു പോയ പ്രവാസി സുഹൃത്തുക്കള്‍....




ആട്(ജീവിതങ്ങള്‍ ) എന്തറിഞ്ഞു  അങ്ങാടിവാണിഭം???  
 എന്ന്..വെള്ളരിപ്രാവിന്റെ ആത്മഗതം:( :(

ചൊവ്വാഴ്ച, ജൂലൈ 26, 2011

അങ്ങാടീല്‍ തോറ്റാല്‍......!!!!

ഭാരതാംബ കൈ നീട്ടും...
മൊത്തവ്യാപാര രംഗത്ത് നൂറുശതമാനം വിദേശനിക്ഷേപം ഇപ്പോഴേ നിലനില്‍ക്കെ ഒറ്റ ബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനവും അനുവദിച്ചിരിക്കുന്നു. ബഹു ബ്രാന്‍ഡില്‍ കൂടി അത് അനുവദിക്കപ്പെടുന്നതോടെ ആഗോളഭീമന്മാരായ വാള്‍മാര്‍ട്ട്, കാര്‍ഫോര്‍, ടെസ്‌കോ തുടങ്ങിയവര്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് ഇരച്ചുകയറും.




ചില്ലറ വ്യാപാര മേഖലയിലെ വിദേശ കടന്നുകയറ്റം. ഇവിടത്തെ ചില്ലറ വ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകും. വ്യാപാര രംഗത്ത് മാത്രമല്ല, കാര്‍ഷിക രംഗത്തും കടുത്ത പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക - പ്രത്യേകിച്ച് ഇന്ത്യയില്‍. പടിഞ്ഞാറുനിന്ന് ഇറക്കപ്പെടുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ഇവിടെ വില്‍ക്കപ്പെടും; തുടക്കത്തില്‍ കുറഞ്ഞ വിലക്കും ഇവിടത്തെ കര്‍ഷകരെ തകര്‍ത്ത ശേഷം കൂടിയ വിലക്കും. 


കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പുന:പരിശോധിക്കണം.
(Courtesy-: M&m Newspaper)

തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഉറങ്ങുന്നവരെ ഉണര്‍ത്താം.. ..ഉറക്കം നടിച്ചാലോ...???

 പത്ത് ന്യുന പക്ഷ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക് 4.5 കോടി രൂപയുടെ കേന്ദ്ര സഹായം-:എത്ര കിട്ടിയാലും എന്താ കാര്യം...അത് വേണ്ട രീതിയില്‍ അര്‍ഹരായ  ന്യുനപക്ഷങ്ങള്‍ക്ക് കിട്ടാറുണ്ടോ ?അത് എങ്ങിനെ ചില വായി(ല്‍) പോകുന്നു എന്ന് താഴെത്തട്ടിലുള്ള  ന്യുനപക്ഷങ്ങള്‍ ഒട്ടു അറിയാറും ഇല്ല.അര്‍ഹരായവര്‍ക്ക്/പാവപെട്ടവര്‍ക്ക് വിദ്യാഭ്യാസ   ആനുകൂല്യംഎത്തിക്കുന്നതിന്  പലപ്പോഴും  ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരാജിതരാണ്....അതിനു വേണ്ട ബോധവല്‍കരണം
 നല്‍കേണ്ട " സംഘടനകള്‍ ഉണര്‍ന്നു " പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. 



ഞായറാഴ്‌ച, ജൂലൈ 24, 2011

എന്തിന്നധീരത ??? ഇപ്പോള്‍ തുടങ്ങണം...

or ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കേണ്ടതിന്റെ മാനുഷിക വശം.


റോഡ്‌ അപകടം നടന്നാല്‍ (ഒന്നും നടക്കാതിരിക്കട്ടെ)പലപ്പോഴും അതിന് ഇരയാകുന്നവര്‍ മരണപെടുന്നത് അടിയന്തിരമായി ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ്.അതില്‍ ഇടപെടാന്‍ പോയാല്‍ സഹായിച്ചവന്‍ അതിന്‍റെ പിന്നാലെ പോലീസ് സ്റ്റേഷന്‍..കോടതി മുതലായ സ്ഥലങ്ങളില്‍ ജോലി കളഞ്ഞു കയറി ഇറങ്ങേണ്ടി വരും എന്ന ചിന്തയാല്‍ "വേദനയോടെ ഉള്‍വലിയുന്നവരും " കുറവല്ല.ഇത്തരം ഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ കാര്യക്ഷമമായി ജനകീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ശ്ലാഖനീയമാണ് എന്നിരിക്കെ ....ഇനിയും തുടങ്ങാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരേണ്ടതല്ലേ..എന്നാണ് ഇന്നത്തെ എന്‍റെ എളിയ ചിന്ത. നിങ്ങള്‍ എന്ത് പറയുന്നു?


After posting this in d blog.... I got this message in my Comment box....


അജ്ഞാതന്‍ പറഞ്ഞു....
As per the new law...If any accident case happens...Hospital people or the Police will not even ask the names of those who taken them to Hospital.

So Please pass this message and save

"Anonymous " friend., Thank you 4 ur  valuable information.

.






ശനിയാഴ്‌ച, ജൂലൈ 23, 2011

പാടില്ല പാടില്ല നമ്മേ നമ്മള്‍...

പാടേ മറന്നൊന്നും..ചെയ്തു കൂടാ...( പ്രവാസി പ്രത്യേകിച്ചും)....
OR
"സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത- കാലഘട്ടത്തിന്‍റെ അനിവാര്യത".


സൗദി അറേബ്യയിലെ റിയാദില്‍ പ്രവാസി ആയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശി സലിം സ്വന്തം സുഹൃത്തിനാല്‍ പല കഷണങ്ങള്‍ ആക്കി വെട്ടി നുറുക്കികുഴിച്ചിടപെട്ടു.(അതിന്‍റെ ഉള്ളറകളിലേക്ക് മാധ്യമങ്ങള്‍ ഇറങ്ങി ചെല്ലട്ടെ)


ഇവിടെ ഇന്നത്തെ വിഷയം പ്രവാസ സൌഹൃദങ്ങള്‍ക്കിടയില്‍    
സാമ്പത്തിക  ഇടപാടുകള്‍ ...ക്രയ വിക്രയങ്ങള്‍ കൂടുതലായി 
കാണപെടുന്നു.സാമ്പത്തിക കാര്യങ്ങളില്‍ പരസ്പരം നീതി പുലര്‍ത്തേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നത്.ഇത് ഞാന്‍ പ്രവാസി സംഘടനകള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി...അവരുടെ  ശ്രേദ്ധയിലേക്ക് സാദരം മുന്നോട്ടു വെക്കുന്നു.....