ചൊവ്വാഴ്ച, ജനുവരി 03, 2012

പദ്മനാഭാ... തുമാരി ലീല...!!!(അല്ല..ജയ ...അല്ല.... ലളിത).


 പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്‌നാട്‌ സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകസംഘംഹിന്ദു ജീവിത അവകാശസംഘടനഅയ്യാ വൈകുണ്‌ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നി സംഘടനകളെ രംഗത്തിറക്കാനാണു നീക്കം. 

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട്‌ ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു.1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്‌. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്‌ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 
മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്‌നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി,ദാനംസമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രംപാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

1887
 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്‌ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്‌നാട്‌ ശേഖരിച്ചിട്ടുണ്ട്‌. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്‌സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്‌തര്‍ നല്‍കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. 
(Courtesy-:Google)
പത്മനാഭാ.... തുമാരീ  ലീല....!!!( അല്ല..ജയ ...അല്ല.... ലളിത)  :(










2 അഭിപ്രായങ്ങൾ:

  1. എല്ലാം കൂടി നോക്കിയാൽ കേരളം തന്നെ തമിഴ് നാട്ടിൽ ലയിപ്പിക്കുന്നതാ നല്ലെതെന്ന് തോന്നുന്നു....!!!

    മറുപടിഇല്ലാതാക്കൂ