ഞായറാഴ്‌ച, ജൂലൈ 24, 2011

എന്തിന്നധീരത ??? ഇപ്പോള്‍ തുടങ്ങണം...

or ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കേണ്ടതിന്റെ മാനുഷിക വശം.


റോഡ്‌ അപകടം നടന്നാല്‍ (ഒന്നും നടക്കാതിരിക്കട്ടെ)പലപ്പോഴും അതിന് ഇരയാകുന്നവര്‍ മരണപെടുന്നത് അടിയന്തിരമായി ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ്.അതില്‍ ഇടപെടാന്‍ പോയാല്‍ സഹായിച്ചവന്‍ അതിന്‍റെ പിന്നാലെ പോലീസ് സ്റ്റേഷന്‍..കോടതി മുതലായ സ്ഥലങ്ങളില്‍ ജോലി കളഞ്ഞു കയറി ഇറങ്ങേണ്ടി വരും എന്ന ചിന്തയാല്‍ "വേദനയോടെ ഉള്‍വലിയുന്നവരും " കുറവല്ല.ഇത്തരം ഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ കാര്യക്ഷമമായി ജനകീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ശ്ലാഖനീയമാണ് എന്നിരിക്കെ ....ഇനിയും തുടങ്ങാത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരേണ്ടതല്ലേ..എന്നാണ് ഇന്നത്തെ എന്‍റെ എളിയ ചിന്ത. നിങ്ങള്‍ എന്ത് പറയുന്നു?


After posting this in d blog.... I got this message in my Comment box....


അജ്ഞാതന്‍ പറഞ്ഞു....
As per the new law...If any accident case happens...Hospital people or the Police will not even ask the names of those who taken them to Hospital.

So Please pass this message and save

"Anonymous " friend., Thank you 4 ur  valuable information.

.






4 അഭിപ്രായങ്ങൾ:

  1. ശെരിയാണ്..കേരളത്തില്‍ എല്ലാ രീതിയിലും ഒരു ജനകീയ കൂട്ടായ്മ ആവശ്യമാണ്....എല്ലാവരും അവരുടെ ഇരുപത്തിനാല് മണിക്കുറില്‍ ഒരു മണിക്കൂര്‍ എങ്കിലും ഇങ്ങനത്തെ ലാഭേച്ച ഇല്ലാതെ പ്രയത്നിക്കുന്ന സംഖടനകള്‍ക്ക് വേണ്ടി വിനിയോഗിച്ചാല്‍ കേരളം ഒരു കൊച്ചു സ്വര്‍ഗം ആക്കാം..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍ജൂലൈ 25, 2011 5:39 AM

    Hello Madam., ee Photo(ariyathe pokunna) yude width onnu kurakkaamo?.
    -Kunjan Appoos. :)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍ജൂലൈ 25, 2011 5:48 AM

    ഈയിടെ പോലീസ് വകുപ്പിന്റെതായ ഒരു വാർത്ത കണ്ടതായി ഓർക്കുന്നു. അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്ന /ആശുപത്രിയിൽ എത്തിയ്ക്കുന്ന ആൾക്കാരെ നിർബ്ബന്ധിച്ച് സാക്ഷിയാക്കുകയോ കോടതികയറ്റുകയോ ചെയ്യില്ലാന്ന്... വിശദമായിട്ടോർമ്മയില്ല. ?

    ശരിക്കും ഈ ഒരു പേടി കൊണ്ടു തന്നെയാണ് കൺ മുന്നിൽ ആൾക്കാർ പിടഞ്ഞു മരിച്ചാലും വെള്ളം കൊടുക്കാൻ പോലും ആരും അടുത്ത് പോകാത്തത്. ഒന്നുകിൽ ഈ പറഞ്ഞപോലെ കിട്ടിയവനെപ്പിടിച്ച് സാക്ഷിയാക്കുന്ന/ കേസിൽ കുടുക്കുന്ന രീതി നിയമപാലകർ അവസാ‍നിപ്പിക്കണം അതല്ലെങ്കിൽ ജനകീയ സംഘടനകൾ മുന്നോട്ടു വരണം. ജനകീയ സംഘടനയ്ക്ക് ചില പരിമിതികൾ ഉണ്ട്. കാരണം ഈ ജനകീയ സംഘടനാ പ്രവർത്തകർ എപ്പോഴും അപകടസ്ഥലത്ത് ഉണ്ടാവണം എന്നില്ല. വഴിപോക്കനാവും മിക്കവാറും രക്ഷിക്കാൻ അടുത്തുണ്ടാവുക!. ഈ സംഘടനയില് പെട്ട ആരെങ്കിലും എത്തും വരെ കാക്കാനും പറ്റില്ലല്ലോ?. - Kunjan Appoos

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍ജൂലൈ 25, 2011 11:50 AM

    As per the new law...If any accident case happens...Hospital people or the Police will not even ask the names of those who taken them to Hospital.

    So Please pass this message and save.

    മറുപടിഇല്ലാതാക്കൂ