ഭാരതാംബ കൈ നീട്ടും...
മൊത്തവ്യാപാര രംഗത്ത് നൂറുശതമാനം വിദേശനിക്ഷേപം ഇപ്പോഴേ നിലനില്‍ക്കെ ഒറ്റ ബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനവും അനുവദിച്ചിരിക്കുന്നു. ബഹു ബ്രാന്‍ഡില്‍ കൂടി അത് അനുവദിക്കപ്പെടുന്നതോടെ ആഗോളഭീമന്മാരായ വാള്‍മാര്‍ട്ട്, കാര്‍ഫോര്‍, ടെസ്‌കോ തുടങ്ങിയവര്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് ഇരച്ചുകയറും.ചില്ലറ വ്യാപാര മേഖലയിലെ വിദേശ കടന്നുകയറ്റം. ഇവിടത്തെ ചില്ലറ വ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകും. വ്യാപാര രംഗത്ത് മാത്രമല്ല, കാര്‍ഷിക രംഗത്തും കടുത്ത പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക - പ്രത്യേകിച്ച് ഇന്ത്യയില്‍. പടിഞ്ഞാറുനിന്ന് ഇറക്കപ്പെടുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ഇവിടെ വില്‍ക്കപ്പെടും; തുടക്കത്തില്‍ കുറഞ്ഞ വിലക്കും ഇവിടത്തെ കര്‍ഷകരെ തകര്‍ത്ത ശേഷം കൂടിയ വിലക്കും.
കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പുന:പരിശോധിക്കണം.
(Courtesy-: M&m Newspaper)
സംഗതിയൊക്കെ ശരിതന്നെ. പക്ഷേ ഇന്നത്തെ സ്പീഡ് യുഗത്തിൽ ആർക്കും ഒന്നിനും സമയമില്ല. പെട്ടെന്ന് കര്യങ്ങൾ നടക്കണം എന്നേയുള്ളു. അങ്ങനെ നോക്കുമ്പോൾ 10 കടയിൽ കയറി ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്ന സമയം ലാഭിക്കാനായി കാരിഫോർ, ബിഗ് ബസാർ പോലുള്ള ഒറ്റക്കടയിൽ കയറാൻ തിരക്കുള്ളവർ നിർബ്ബന്ധിതരാകും.
മറുപടിഇല്ലാതാക്കൂഅതേ സമയം ഇറക്കുമതിയിൽ മിതത്വം പാലിക്കാനുള്ള വഴികൾ ആണ് സർക്കാർ ശ്രമിക്കേണ്ടത്. മേൽപ്പറഞ്ഞതുപോലുള്ള ചെയിൻ ഷോപ്പ്കളിൽ വിദേശ നിർമ്മിത സാധനങ്ങൾ വിൽക്കാൻ
പാടില്ലെന്നുള്ള കർശന നിയമം കൊണ്ടുവരേണ്ടതുണ്ട്.
കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കുമതിയിലൂടെ വിൽക്കുന്നത് തടയണം.
പുരോഗതിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്തിൽ ഇത്തരം
ഷോപ്പുകൾക്ക് തടയിടുന്നതിനു പകരം ഇറക്കുമതി നിയമങ്ങൾ കർശനമാക്കണം.
അല്ലെങ്കിൽ യൂസഫലി യെപ്പോലുള്ളവർ തുടങ്ങുന്ന മൾട്ടി സൂപ്പർ ബസ്സാറുകളെയും ബാധിക്കില്ലേ.?
-Kunjan Appoos